കഥ പ്രവാസം " പലതവണ പുണർന്നു.." കിടന്നു ... ഉറക്കം വരുന്നില്ല... മലകയറി വരുന്ന കാളവണ്ടിയെ അനുസ്മരിപ്പിക്കുന്ന ശബ്ദം . . എന്നാൽ, അഞ്ച് പേർ കമ്പിളി പുതപ്പ് പൊതിഞ്ഞ് മുറിയിൽ ഉറങ്ങുകയാണ്. പഴയ എ സി... തണുപ്പിന് ഒരു കുറവുമില്ല.... കട്ടിലും ബഡും തലയിണയും ഹമീദ് രാജീവിന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് നാട്ടിലേക്ക് പോയതാണ്... തിരികെ വരുമ്പോൾ തിരിച്ചു നൽകണം... ഓർക്കാൻ പോലും വയ്യ.... ഈ ജോലി കിട്ടണം.... അളിയനെ ഇനി ബുദ്ധിമുട്ടിക്കാൻ പറ്റില്ല . ... ജോലി കിട്ടിയാൽ ആദ്യം അളിയന്റെ 'കാശ്' തിരിച്ച് കൊടുക്കണം... അളിയൻ ചോദിക്കില്ല... പക്ഷെ അതാണ് ശരി.. സംഭവം സത്യമാണ്.. ഒരു ദിർഹം ഇരുപത് രൂപയാണെന്നോർത്തപ്പോൾ എഴുപത് ദിർഹത്തിന് കമ്പിളി വാങ്ങാൻ തോന്നിയില്ല. വെളുപ്പിന് ഉണരണം... നേരം പുലരുമ്പോൾ പുറപ്പെടാം... അബുദാബിയിൽ എത്തണം... അവിടെ എത്തുമ്പോൾ അളിയൻ മോഹൻ കമ്പനി കാറിൽ വന്ന് അൽ ഫുത്തൈം ഫർണിച്ചർ കമ്പനിയിൽ എത്തിക്കും.. അസിസ്റ്റന്റ് അക്കൗണ്ടിന്റെ ഒഴ...